Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
18/07/2017
സോഷ്യല്‍ മീഡിയ കൂട്ടായ്മയായ എമര്‍ജിങ് വൈക്കം, ജെ.സി.ഐ വൈക്കം, ഐ.എം.എ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സോഷ്യല്‍ മീഡിയ കൂട്ടായ്മയായ എമര്‍ജിങ് വൈക്കം, ജെ.സി.ഐ വൈക്കം, ഐ.എം.എ എന്നിവയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെല്‍ഫയര്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി പേര്‍ രക്തം ദാനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ജെ.സി.ഐ പ്രസിഡന്റ് സോണി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെ.സി.ഐ സോണ്‍ 22 വൈസ് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളില്‍, എമര്‍ജിങ് വൈക്കം പ്രസിഡന്റ് വിനോദ്, സെക്രട്ടറി അഡ്വ. എ മനാഫ്, ജെ.സി.ഐ പ്രോഗ്രാം ഡയറക്ടര്‍ മാത്യൂ കെ.ജോസഫ്, ഷിബുറാം, അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.