Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കാനിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
15/07/2017
വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും പാലാ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്തസംരംഭമായി ആരംഭിച്ച സ്‌കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം 15 ശതമാനമായി മാറിയെന്ന പുതിയകണക്കുകള്‍ ആശങ്കാജനകമാണ്. ദേശീയതലത്തില്‍ ഇത് 100ന് ഒന്‍പത് മാത്രമാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഡയാലിസിസ് ചെയ്യേണ്ടിവരുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ആരോഗ്യകാര്യത്തില്‍ കേരളം ഗൗരവമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും പാലാ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്തസംരംഭമായി ആരംഭിച്ച സ്‌കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു തിലോത്തമന്‍. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ് അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ആര്‍ ചന്ദ്രശേഖരന്‍ സ്വാഗതപ്രസംഗം നടത്തി. നന്മ ഫണ്ട് ഉദ്ഘാടനം അഡ്വ. പി കെ ഹരികുമാര്‍ നിര്‍വ്വഹിച്ചു. ബ്ലഡ് ഡോണേഷന്‍ ഫോറം നഗരസഭാദ്ധ്യക്ഷ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. കിസ്‌കോ പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍നഗരസഭാ ചെര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, അഡ്വ. വി വി സത്യന്‍, പി ശശിധരന്‍, ബിജു കണ്ണേഴത്ത്, കെ ഡി വിശ്വനാഥന്‍, ഇ എം കുഞ്ഞുമുഹമ്മദ്, അക്കരപ്പാടം ശശി, പി ജി ബിജു കുമാര്‍, എം അബു, ഡി രഞ്ജിത്ത് കുമാര്‍, എം കെ സോജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.