Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ താക്കോല്‍ ദാനം ഇന്നു (16ന്)
15/07/2017

വൈക്കം: വൈക്കം ജനമൈത്രി പോലീസ് പൊതുജനസഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം ഇന്നു (16ന്) നടക്കും. രാവിലെ 10 മണിക്ക് കൊടുപ്പാടം എസ് എന്‍ ഡി പി ഹാളില്‍ നടക്കുന്ന ചടങ്ങ് എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യും. കുലശേഖരമംഗലം കൊടൂപ്പാടം ചെനക്കാവ് വീട്ടില്‍ മിനി സന്തോഷിനാണ് വീടു നല്‍കുന്നത്. വീടിന്റെ താക്കോല്‍ദാനവും മുഖ്യപ്രഭാഷണവും കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്‍ ഐ പി എസ് നിര്‍വ്വഹിക്കും. വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ചെമ്പ് സെന്റ് തോമസ് ചര്‍ച്ച് വികാരി റവ. ഫാ.വര്‍ഗ്ഗീസ് മാമ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പോലീസ് ഇന്‍സ്‌പെക്ടര്‍ വി കെ ജയപ്രകാശ് സ്വാഗതമാശംസിക്കുന്ന ചടങ്ങിന് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം സാഹില്‍ കൃതജ്ഞത പറയും. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍, വൈസ് പ്രസിഡന്റ് കെ ബി രമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, പി കെ രാജേന്ദ്രന്‍, കെ എസ് വേണുഗോപാല്‍, കെ എം സജീവ്, രാമകൃഷ്ണന്‍ മാടയ്ക്കല്‍, ഷെറീഫ് കുളങ്ങര, റ്റി സജീവ്, പി കെ ശരത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.