സൗജന്യ സംസ്കൃത ക്ലാസുകള്‍
15/07/2017
വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ സംസ്കൃത പ്രചാരണ പദ്ധതിയുടെ ഭാഗമായി കാലടി ശ്രീശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ സൗജന്യ സംസ്കൃത ക്ലാസുകള്‍ ആരംഭിച്ചു. കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ശനിയാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ 12 മണിവരെയാണ് ക്ലാസ്സുകള്‍ നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 9567872358, 9400872096