Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജി കൈലാസിന്റെ അനുസ്മരണ പരിപാടി
04/01/2016
ജി.കൈലാസ് അനുസ്മരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറേറാറിയത്തില്‍ നടത്തിയ വനിതാ ജനപ്രതിനിധികള്‍ക്കായുള്ള പഠനക്കളരി അസി. കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു
ശാസ്ത സാഹിത്യ പരിഷത് കോട്ടയം ജില്ലാ സെക്രട്ടറി പ്ലാനിംഗ് ബോര്‍ഡ് ഫാക്കല്‍ററിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജി കൈലാസിന്റെ അനുസ്മരണ പരിപാടി ത്രിതല പഞ്ചായത്തുകളിലെ വനിതാ ജനപ്രതിനിധികള്‍ക്കുള്ള പഠനക്കളരിയോടെ ആരംഭിച്ചു. പഠനക്കളരി തലയോലപ്പറമ്പ് കെ.ആര്‍ ആഡിറേറാറിയത്തില്‍ ജില്ലാ അസി. കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. കെ ഗോമതിയമ്മാള്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ ടി. ഗോപാലകൃഷ്ണന്‍, എന്‍.ഡി ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ജി ശശികല, സുദര്‍ശന ഭായ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഗ്രാമസഭ, അംഗന്‍വാടി, ആരോഗ്യം, കുടുംബശ്രീ, ബാലസഭ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നത്. അനുസ്മരണ പരിപാടികള്‍ സാംസ്‌കാരിക സായാഹ്നത്തോടെ സമാപിച്ചു.