Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വെസ്റ്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലാസ്റ്റിക്ക് വിമുക്ത കാമ്പസ് ആക്കി മാറ്റുന്നു
15/07/2017
വൈക്കം വെസ്റ്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലാസ്റ്റിക്ക് വിമുക്ത കാമ്പസ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളുടെയും സ്റ്റീല്‍ പാത്രങ്ങളുടെയും ഗ്ലാസ്സുകളുടെയും വിതരണം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗീത.കെ നായര്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം വെസ്റ്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലാസ്റ്റിക്ക് വിമുക്ത കാമ്പസ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈക്കം യൂണിന്റിന്റെയും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ നേഴ്‌സറി മുതല്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലും സ്‌കൂളിലെ ഉച്ചഭക്ഷണം നല്‍കുന്നതിനായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളും വിതരണം ചെയ്തു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനവും പ്ലാസ്റ്റിക്ക് വിമുക്ത കാമ്പസ് പ്രഖ്യാപനവും വൈക്കം നഗരസഭാദ്ധ്യക്ഷ എസ് ഇന്ദിരാദേവി നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റുകൂടിയായ വൈക്കം ഗവണ്‍മെന്റ് ആശുപത്രിയിലെ ആര്‍ എം ഒ ഡോ. പി വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗീത.കെ നായര്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളുടെയും സ്റ്റീല്‍ പാത്രങ്ങളുടെയും ഗ്ലാസ്സുകളുടെയും വിതരണം നടത്തി. സ്‌കൂള്‍കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ക്യാരി ബാഗുകളുടെ വിതരണം നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മികച്ച പ്രഥമാദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ വെസ്റ്റ് ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ കെ ചന്ദ്രിമതി ടീച്ചറെ ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആദരിച്ചു. 2017-ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ മടിയത്തറ സ്‌കൂളില്‍ നിന്നും മികച്ച വിജയം നേടിയ പ്രമോദ് ആര്‍ നായര്‍, സഞ്ജയ് സാബു, അശ്വിന്‍ അനില്‍കുമാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍ വിതരണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ജോയിന്റ് സെക്രട്ടറിമാരായ സൂരജ് കുമാര്‍ എം ബി സ്വാഗതവും, കെ എന്‍ കാര്‍ത്തികേയന്‍ കൃതജ്ഞതയും പറഞ്ഞു. ഡോ. രാജ് കൃഷ്ണന്‍, ഡോ. ബെലിക്‌സ് വിനായകന്‍, പ്രിന്‍സിപ്പാള്‍ മഞ്ജു കെ ജി, പി ടി എ പ്രസിഡന്റ് എം എസ് സുകുമാരന്‍ നായര്‍, ടി സി ശിവകുമാര്‍, കെ പി ആശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.