Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് സാഹിത്യ സാംസ്‌കാരിക സംഗമവും നേതൃത്വകൂട്ടായ്മയും
15/07/2017

വൈക്കം: ജാതി ഇപ്പോഴും ഇന്ത്യയിലെ സാമൂഹിക വിവത്തായി നിലനില്‍ക്കുന്നവെന്നതിന്റെ തെളിവാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ തെളിയിക്കുന്നതെന്ന് സി കെ ആശ എം എല്‍ എ. ആള്‍ ഇന്‍ഡ്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി, എസ് റ്റി ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന കമ്മറ്റി വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച ദളിത് സാഹിത്യ സാംസ്‌കാരിക സംഗമവും നേതൃത്വകൂട്ടായ്മയും ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. രാമന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന സാഹിത്യ സംഗമത്തില്‍ കുറ്റിപ്പുറത്ത് ഗോപാലന്‍ മോഡറേറ്റര്‍ ആയിരുന്നു. കെ എം സലിംകുമാര്‍, രാജന്‍ വി അക്കരപ്പാടം, പി വി നടേശന്‍, കെ വേലപ്പന്‍, ലൂക്കോസ് നീലംപേരൂര്‍, സുനില്‍ സൈന്ധവവാലി, ജോണ്‍സണ്‍ നെല്ലിക്കുന്ന്, ആര്‍ പ്രസന്നന്‍, പി.എം പൊന്നപ്പന്‍, സി ജെ തങ്കച്ചന്‍, വാഴക്കുളം ഭാസി, ഇ വി കാര്‍ത്തികേയന്‍, സി കെ ചന്ദ്രന്‍, ചന്ദ്രശേഖരന്‍, ചന്ദ്രശേഖരന്‍ കുട്ടി മലപ്പുറം, രാജേന്ദ്രന്‍, വാസുദേവന്‍, ശശിധരന്‍, തമ്പി വട്ടശ്ശേരി, സ്വതന്ത്ര വയനാട്, വൈക്കം പത്മനാഭന്‍ എന്നിവര്‍ സാഹിത്യചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മണിയപ്പന്‍ വയനാട് സ്വാഗതവും, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ഷണ്‍മുഖന്‍ നന്ദിയും പറഞ്ഞു.