Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസ്‌കോ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെ ആള്‍ട്രസൗണ്ട് സ്‌കാനിംഗ് വിഭാഗം ഇന്ന് (15ന്) പ്രവര്‍ത്തനമാരംഭിക്കും.
14/07/2017

വൈക്കം: കിസ്‌കോ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെ ആള്‍ട്രസൗണ്ട് സ്‌കാനിംഗ് വിഭാഗം ഇന്ന് (15ന്) പ്രവര്‍ത്തനമാരംഭിക്കും. വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും പാലാ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്തസംരംഭമായി 2015-ല്‍ ആരംഭിച്ച ഡയഗ്നോസ്റ്റിക്ക് സെന്റര്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വളരെയേറെ പ്രയോജനപ്രദമാണ്. ഇക്കാലയളവില്‍ വിവിധ പരിശോധനകള്‍ക്ക് 40 ലക്ഷത്തിലധികം രൂപ ഇളവ് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അര്‍ബന്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. വൈക്കത്ത് ആദ്യമായി ആര്‍ ടി എ ഓഫിസിനോട് ചേര്‍ന്നുള്ള നഗരസഭാ ബില്‍ഡിംഗില്‍ അള്‍ട്രസൗണ്ട് സ്‌കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ആര്‍ ചന്ദ്രശേഖരന്‍ സ്വാഗതമാശംസിക്കും. ഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി കെ ഹരികുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, മുന്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, അഡ്വ. ജോര്‍ജ്ജ് സി കാപ്പന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ നിര്‍മ്മലാ ഗോപി, പി ശശിധരന്‍, ബിജു കണ്ണേഴത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകാതെ ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം അനില്‍ കുമാര്‍, എം എന്‍ ദിവാകരന്‍, ഇ എം നാസര്‍, ടി പി എബ്രഹാം, സോജന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.