Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതി ജീവന സെമിനാര്‍ നടത്തി.
14/07/2017
3457-ാം നമ്പര്‍ വടകര നോര്‍ത്ത് ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കെ ആര്‍ നാരായണണ്‍ സ്മാരക തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ വനിതാസംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രകൃതി ജീവന സെമിനാര്‍ നടത്തി. 3457-ാം നമ്പര്‍ വടകര നോര്‍ത്ത് ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് പത്മിനി തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. അടുക്കള രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും പ്രകൃതിയിലൂടെ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഡി.എന്‍.വൈ.റ്റി പ്രകൃതി ചികിത്സാ പ്രചാരകന്‍ എം.കെ ദയാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.ഡി പ്രകാശന്‍, സുലഭ സജീവ്, വിഷ്ണു ആച്ചേരില്‍, രഞ്ജിത്ത മഠത്തില്‍, ഇ.കെ സുരേന്ദ്രന്‍, ധന്യ പുരുഷോത്തമന്‍, ബിജു കെ.ആര്‍, സനീഷ് എം.എസ്, പൊന്നമ്മ മോഹന്‍, മഞ്ജു സജി എന്നിവര്‍ പ്രസംഗിച്ചു.