Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി.
14/07/2017
എച്ച്.എന്‍.എല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 18ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് എച്ച്.എന്‍.എല്‍ ഗേറ്റില്‍ നല്‍കിയ യാത്രയയപ്പ്.

തലയോലപ്പറമ്പ്: വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എച്ച്.എന്‍.എല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 18ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. എച്ച്.എന്‍.എല്‍ ഗേറ്റില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സമരസഹായസമിതി ചെയര്‍മാന്‍ അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. ടി.എം ഷെരീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംരക്ഷണസമിതി കണ്‍വീനര്‍ ടി.ബി മോഹനന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്നവര്‍ക്ക് പതാക കൈമാറി യാത്രയയപ്പ് നല്‍കി. കെ.ഡി വിശ്വനാഥന്‍, ടി.വി ബേബി, എസ്.എസ് മുരളി എന്നിവര്‍ പ്രസംഗിച്ചു.