Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരുവെള്ളം മൂലമുള്ള കൃഷിനാശവും, ഭാഗികമായ കൃഷിനാശവും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
14/07/2017

വൈക്കം: ഓരുവെള്ളം മൂലമുള്ള കൃഷിനാശവും, ഭാഗികമായ കൃഷിനാശവും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ ആവശ്യപ്പെട്ടു. 1984നുശേഷം നെല്‍കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തുക ഹെക്ടറിന് 13500 രൂപയില്‍ നിന്നും 35000 രൂപയാക്കി സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. അതേസമയം നെല്‍കൃഷി പൂര്‍ണമായും നശിച്ചാല്‍ മാത്രമേ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂവെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല. ശരാശരി അന്‍പത് ക്വിന്റല്‍ പ്രതീക്ഷിക്കുന്ന ഒരു ഹെക്ടറില്‍ 15 ക്വിന്റലില്‍ താഴെ നെല്ലുല്‍പാദനം ഉണ്ടായാല്‍ അത് കൃഷിനാശമാക്കി കണക്കാക്കി വിള ഇന്‍ഷ്വറന്‍സ് നല്‍കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാവുകയുള്ളൂ. അതുപോലെ തെങ്ങ് ഇന്‍ഷ്വര്‍ ചെയ്യാന്‍ പത്തു തെങ്ങ് ഉണ്ടാകണമെന്ന നിബന്ധനയും കാലഹരണപ്പെട്ടതാണ്. അത്യുല്‍പാദന ശേഷിയുള്ള മൂന്നോ നാലോ തെങ്ങുങ്ങള്ളവര്‍ക്ക് അത്തരം തെങ്ങുമാത്രം ഇന്‍ഷ്വര്‍ ചെയ്യാനും, സ്ഥലവിസ്തൃതി നോക്കാതെ ദുര്‍ബല ജനവിഭാഗങ്ങളെയും സാധാരണക്കാരെയും ഉള്‍പ്പെടുത്താനും അധികാരികള്‍ നടപടി സ്വീകരിക്കണം. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖല മേഖലകളിലെ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന ഓരുവെള്ളം മൂലമുള്ള കൃഷിനാശം ഇന്‍ഷ്വറന്‍സില്‍പ്പെടുത്താന്‍ നിയമഭേദഗതികള്‍ കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കണമെന്നും ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതായി അഡ്വ. പി.ഐ ജയകുമാര്‍ അറിയിച്ചു.