Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
14/07/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാല-കാക്കനാട് ശുശ്രുത കണ്ണാശുപത്രി, ജില്ലാ അന്ധത നിവാരണസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെ 16ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിയമ്മ അശോകന്‍, കവിത റെജി, വിഷ്ണു ഉല്ലാസ്, ബീന മോഹന്‍, എസ്.ബിജു ഹെഡ് മാസ്റ്റര്‍ എം.വി ഷാജി, ഗ്രന്ഥശാല സെക്രട്ടറി വി.ജിതിന്‍, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന് പഞ്ചായത്തിലെ ഒന്നു മുതല്‍ അഞ്ചു വരെ വാര്‍ഡുകളിലെ കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഗ്രന്ഥശാല ഭാരവാഹികള്‍ എന്നിവരുമായി ബന്ധപ്പെടണം. ഫോണ്‍: 9446492915, 9446758517.