Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതുവര്‍ഷ ആഘോഷത്തില്‍ മദ്യപിച്ച് ബൈക്ക് ഓടിച്ചതിന്റെ പേരില്‍ നിരവധി പേര്‍ പോലീസ് വലയില്‍ കുടുങ്ങി.
04/01/2016
പുതുവര്‍ഷ ആഘോഷത്തില്‍ മദ്യപിച്ച് ബൈക്ക് ഓടിച്ചതിന്റെ പേരില്‍ നിരവധി പേര്‍ പോലീസ് വലയില്‍ കുടുങ്ങി. തലയോലപ്പറമ്പ്, വൈക്കം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ശനപരിശോധനയാണ് പോലീസ് ഒരുക്കിയിരുന്നത്. സി.ഐ ടോമി കെ.സെബാസ്റ്റ്യന്റെയും എസ്.ഐമാരായ രജന്‍കുമാര്‍, ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. പോലീസ് പരിശോധന വ്യാപകമായതിനാല്‍ അപകടങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. വരുംദിവസങ്ങളില്‍ കഞ്ചാവ് മാഫിയയെ തുരത്താന്‍ കര്‍ശനപരിശോധനക്കാണ് പോലീസ് പദ്ധതിയിടുന്നത്. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയക്കെതിരെ രഹസ്യനീക്കങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തോട്ടകം വാക്കേത്തറയില്‍ നിന്നും കഞ്ചാവ് വില്‍പനക്കാരനെ വിദഗ്ധമായ രീതിയിലാണ് എക്‌സൈസ് സംഘം കുടുക്കിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് നിരവധി പേരെ എക്‌സൈസ് വകുപ്പ് നിരീക്ഷിച്ചുവരികയാണ്.