Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്യുന്നു.
14/07/2017

വൈക്കം: ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ കര്‍ക്കിടകം 1 മുതല്‍ 7 വരെ സൗജന്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്യുന്നു. ആയുര്‍വ്വേദ ചികിത്സാ പദ്ധതികളില്‍ ഋതുചര്യയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഔഷധകഞ്ഞികളുടെ ഉപയോഗം. സൂചി ഗോതമ്പ്, ഉണക്കലരി, ഞവരയരി, ആശാളി, ഉലുവ തുടങ്ങിയ ധാന്യങ്ങളും ദശമൂലം തുടങ്ങിയ 15തരം മരുന്നുകളും ചേര്‍ത്താണ് ഈ ഔഷധ കഞ്ഞി തയ്യാറാക്കുന്നത്. ബലവര്‍ദ്ധനവും അഗ്നിദീപനവും, ത്രിദോഷഹരവുമായ ഈ ഔഷധം ദിവസവും 100പേര്‍ക്ക് വീതം നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. വല്ലകം ശ്രീകൃഷ്ണാ ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിന്റെ സഹകരണത്തോടുകൂടിയാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക് നഗരസഭാ അദ്ധ്യക്ഷ ഇന്ദിരാദേവി നിര്‍വ്വഹിക്കും.