Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചനാ മത്സരം നടത്തുന്നു.
14/07/2017

വൈക്കം: എ ഐ വൈ എഫ്-എ ഐ എസ് എഫ് നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന ലോങ്ങ് മാര്‍ച്ചിന്റെ പ്രചരണത്തിനായി വിപുലമായ ചിത്രരചനാ മത്സരം നടത്തുന്നു. ജൂലൈ 15ന് കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന ലോങ്ങ് മാര്‍ച്ച് രാജ്യത്തെ 26 സംസ്ഥാനങ്ങളിലൂടെ കടന്ന് 60 ദിവസക്കാലം സഞ്ചരിച്ച് സെപ്തംബര്‍ 12ന് പഞ്ചാബിലെ ഹുസൈനിവാലയില്‍ സമാപിക്കും. ജൂലൈ 18ന് ജാഥ വൈക്കത്ത് എത്തിച്ചേരും. അന്നേ ദിവസം നടക്കുന്ന പൊതുസമ്മേളനം മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. 16ന് എ ഐ എസ് എഫിന്റെ നേതൃത്വത്തില്‍ രാവിലെ 10 മണി മുതല്‍ വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് ഹാളില്‍ (സി കെ വിശ്വനാഥന്‍ സ്മാരക ഹാള്‍) വെച്ചാണ് ചിത്രരചനാ മത്സരം നടത്തുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 16ന് രാവിലെ 9.30ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 8281083112 എന്ന നമ്പരില്‍ ബന്ധപ്പെടുക.