Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.
13/07/2017


തലയോലപ്പറമ്പ്: പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എച്ച്.എന്‍.എല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 18ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. 1982ല്‍ ഉല്‍പാദനം ആരംഭിച്ച കമ്പനി 2013 വരെ ലാഭത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ന്യൂസ്പ്രിന്റിന്റെ ഇറക്കുമതി ചുങ്കം എടുത്തു കളഞ്ഞതും, വികസന-വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് യഥാസമയം അംഗീകാരവും സഹായവും നല്‍കാത്തതും കമ്പനിയെ നഷ്ടത്തിലേക്കു തള്ളിവിട്ടു. സ്വകാര്യവല്‍ക്കരണനീക്കം ഉപേക്ഷിച്ച് കമ്പനിയുടെ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ എച്ച്.എന്‍.എല്ലിനെ ലാഭത്തിലാക്കാന്‍ കഴിയുമെന്ന് സംരക്ഷണസമിതി നേതാക്കള്‍ പറഞ്ഞു. സംരക്ഷണസമിതി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും.