Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
12/07/2017

വൈക്കം: അപ്പര്‍ കുട്ടനാട്ടിലെ വിരിപ്പ് കൃഷി വിളവെടുപ്പിന് മുന്‍പ് നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാസവളത്തിന്റെ വിലയും അമിതമായ കളകൊല്ലി-കീടനാശിനി പ്രയോഗവും വിളവെടുപ്പ് സമയത്തെ ചെലവുകളും സഹിതം ഏക്കറിന് മുപ്പതിനായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. ബാങ്ക് ലോണ്‍ എടുത്തും പലിശയ്ക്ക് പണം വാങ്ങിയും സ്വര്‍ണം പണയം വച്ചും കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് നിലവിലെ സംഭരണവില കൊണ്ട് പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യമാണ്. നെല്ല് സംഭരിച്ചുകഴിഞ്ഞാല്‍ പണത്തിനുവേണ്ടി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ രണ്ടുതവണയായി കിട്ടുന്നത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് നെല്ലിന്റെ സംഭരണവില മൂവായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ച് സംഭരണസമയത്തുതന്നെ പി.ആര്‍.എസ് എഴുതി ബാങ്കില്‍ നിന്നും പണം കിട്ടാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. നെല്ലിന്റെ സംഭരണവില മൂവായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണം. ഉല്‍പാദനചെലവിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് സബ്‌സിഡി തുക വര്‍ദ്ധിപ്പിച്ച് കൃഷിയുടെ സമയത്തുതന്നെ വിതരണം ചെയ്യണം. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ നെല്ല് സംഭരണം സുതാര്യമാക്കണമെന്നും ഈര്‍പ്പത്തിന്റെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കുന്ന താര സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കഴിഞ്ഞ പുഞ്ച കൃഷിയുടെ നെല്ലിന്റെ പണം അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നും കര്‍ഷകര്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി, ധനമന്ത്രി, കൃഷിമന്ത്രി എന്നിവരോട് സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് ജില്ലാ സെക്രട്ടറി സി.എസ് രാജു ആവശ്യപ്പെട്ടു.