Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നു.
12/07/2017

വൈക്കം: വലിയകവല-ഉദയനാപുരം റോഡില്‍ കണിയാംതോട് പാലത്തിനു തെക്കുഭാഗത്ത് വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നു. വെള്ളം പുറത്തേക്ക് ഒഴുകുന്നതിനൊപ്പം പൊട്ടിയ ഭാഗത്തുകൂടി മാലിന്യങ്ങളും അണുക്കളും വെള്ളത്തില്‍ കലരുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത് സാംക്രമിക രോഗങ്ങള്‍ക്ക് ഉണ്ടാകുന്നതിനുള്ള സാധ്യതയും സൃഷ്ടിക്കുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു സംബന്ധിച്ച് വാട്ടര്‍ അഥോറിട്ടി അസി. എക്‌സി. എഞ്ചിനീയറെ നേരില്‍കണ്ട് പരാതിപ്പെടുകയും പരാതി പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും രണ്ടാഴ്ചയായെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൈപ്പ് നന്നാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ദിരാജി പരിസ്ഥിതി സമിതി പ്രസിഡന്റ് ഇടവട്ടം കെ.ജയകുമാര്‍ ആവശ്യപ്പെട്ടു.