Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാസഭ വി.പി.എം.എസില്‍ ലയിച്ചിട്ടില്ല-കോടതി
12/07/2017

വൈക്കം: കേരള വേലന്‍ മഹാസഭ, വേലന്‍-പതിയാന്‍-മണ്ണാന്‍ സഭ (വി.പി.എം.എസ്) എന്ന സംഘടനയില്‍ ലയിച്ചെന്നും നിലവില്‍ വി.പി.എം.എസ് എന്ന സംഘടന മാത്രമേയുള്ളു എന്ന ആ സംഘടനയുടെ അവകാശവാദം കോട്ടയം അഡീഷണല്‍ സബ് കോടതി നിരസിച്ചു. കേരള വേലന്‍ മഹാസഭ യുടെ തോട്ടക്കാട് 37-ാം നമ്പര്‍ ശാഖാ ഓഫീസ് മന്ദിരവും സ്ഥലവും രേഖകളും മറ്റും 2012-ല്‍ വി.പി.എം.എസ് എന്ന സംഘടനയിലെ കെ എന്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവരുദ്ധമായി കൈവശപ്പെടുത്തിയതിനെതിരെ കേരള വേലന്‍ മഹാസഭ യുടെ ഭാരവാഹികള്‍ വാദികളായി കോടതിയില്‍ ഒ.എസ്.132/12-ാം നമ്പരായി ബോധിപ്പിച്ച അന്യായത്തിനനുകൂലമായി ചിലവു സഹിതം കോട്ടയം അഡീഷണല്‍ സബ് ജഡ്ജി ജി ആര്‍ ബില്‍കുല്‍ വിധി പ്രസ്താവിച്ചു. വിധി തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കെ വി എം എസിന്റെ തോട്ടക്കാട് 37-ാം നമ്പര്‍ ശാഖാ ഓഫീസ് മന്ദിരവും, സ്ഥലവും, മറ്റു രേഖകളും തിരികെ ഏല്‍പ്പിക്കണമെന്നും, ഈ കേസിലുണ്ടായ സകലമാന ചിലവുകളും വാദികള്‍ക്ക് കൊടുക്കണമെന്നും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ പ്രതികളോ, അവര്‍ക്ക് കീഴായി മറ്റാരെങ്കിലുമോ ഈ ഓഫീസ് മന്ദിരത്തിലോ സ്ഥലത്തിലോ പ്രവേശിക്കുകയോ വാദികളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. കേരള വേലന്‍ മഹാസഭയ്ക്കുവേണ്ടി അഡ്വ. അനില്‍ നമ്പൂതിരിയാണ് കോടതിയില്‍ ഹാജരായത്.