Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെഡിക്കല്‍ ക്യാമ്പ് നടത്തി
12/07/2017

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ ആയുര്‍വ്വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് രുഗ്മിണി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ റ്റി എം അശ്വതി, ലൈജു കുഞ്ഞുമോന്‍, വാര്‍ഡ് മെമ്പര്‍ സതി മംഗളാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആയുഷ് പി.എച്ച്.സി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസ്സിരേഖ, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി റ്റി എസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും മഴക്കാല രോഗപ്രതിരോധ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യും.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേരേകടവ് മഹാത്മയുടെ സഹകരണത്തോടെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദം, ഹോമിയോ, അലോപ്പതി വിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മെഡിക്കല്‍ ക്യാമ്പ് നടത്തി. നേരേകടവ് ഗവണ്‍മെന്റ് യൂ പി സ്‌കൂളില്‍ വച്ചു നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളെ കുറിച്ചും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി ജോസഫ് ആരോഗ്യബോധവല്‍ക്കരണം നടത്തി. വാര്‍ഡ് മെമ്പര്‍ ഗിരിജ പുഷ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. മഞ്ജു കെ സേവ്യര്‍, ഡോ. ലക്ഷ്മി, എം എസ് കൃഷ്ണകുമാര്‍, എന്‍ എസ് സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും നേതൃത്വം നല്‍കി.