Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണ സമ്മേളനവും പ്രശ്‌നോത്തരിയും നടത്തി.
12/07/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ്‌കേന്ദ്ര ആന്റ് ഗ്രന്ഥശാലയും ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ പി സ്‌കൂളും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ സമ്മേളനവും പ്രശ്‌നോത്തരിയും നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ലൈബ്രറി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഗീതാ പ്രകാശന്‍ മുഖ്യ പ്രഭാഷണം നടത്തി. എം എസ് സുരേഷ് ബാബു ബഷീര്‍ കൃതികളെക്കുറിച്ച് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റര്‍ എം വി ഷാജി, മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ എം വി സതീശന്‍, അഖിലാ ജി നാഥ്, സി ടി ജോസഫ്, ടി ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മത്സരത്തില്‍ 1, 2 സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ റോബിന്‍ ബേബി, അബിന എന്നിവര്‍ക്ക് ടി.കെ ഗോപി സമ്മാനദാനം നടത്തി. ബഷീറിന്റെ പൂവന്‍പഴം എന്ന കഥയെ ആസ്പദമാക്കി കുട്ടികള്‍ ലഘു നാടകം അവതരിപ്പിച്ചു.