Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമദിനാചരണവും അനുസ്മരണ സമ്മേളനവും
11/07/2017
സി പി ഐ ലോക്കല്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ എം.കെ കേശവന്‍ പുരസ്‌കാരം സി കെ ആശ എം എല്‍ എ വിതരണം ചെയ്യുന്നു.

വൈക്കം: പ്രമുഖകമ്മ്യൂണിസ്റ്റ് നേതാവും വൈക്കത്തെ മുന്‍ എം എല്‍ എയുമായിരുന്ന എം കെ കേശവന്റെ 20-ാമത് ചരമദിനാചരണവും അനുസ്മരണ സമ്മേളനവും നാനാടത്ത് എം കെ കേശവന്‍ സ്മാരക മന്ദിരത്തില്‍ വച്ചു നടന്നു. യോഗത്തില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ആര്‍ സുശീലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എം കെ കേശവന്‍ സ്മാരക പുരസ്‌കാരങ്ങള്‍ സി കെ ആശ എം എല്‍ എ വിതരണം ചെയ്തു. യോഗത്തില്‍ കെ ജി രാജു, കെ.വേണുഗോപാല്‍, എം ജി രഞ്ജിത്ത്, കെ വി ഉദയകുമാര്‍, കെ പി ബീന, അനീഷ് പി കുമാര്‍, അര്‍ജ്ജുന്‍ പി എസ്, ബൈര കൃഷ്ണന്‍, അശ്വിന്‍ വേണുഗോപാല്‍, ഗീതാ ഷാജി, പി കെ അപ്പുക്കുട്ടന്‍, പി ഡി സാബു എന്നിവര്‍ സംസാരിച്ചു.