Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിലം കൃഷിയോഗ്യമാക്കി.
11/07/2017
പൊന്‍പുലരി കാര്‍ഷിക സമിതിയുടെ നേതൃത്വത്തില്‍ നടന്ന വിത്തു വിതയ്ക്കല്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ പൊന്‍പുലരി കാര്‍ഷിക സമിതിയുടെ നേതൃത്വത്തില്‍ 20 വര്‍ഷമായി തരിശു കിടന്നിരുന്ന 10 ഏക്കര്‍ വരുന്ന നിലം സമിതിയംഗങ്ങള്‍ കൃഷിയോഗ്യമാക്കി. വിത്ത് വിതയ്ക്കല്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ ലതാ ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക സമിതിയുടെ പ്രസിഡന്റ് എം സി മനോഹരന്‍, സെക്രട്ടറി റ്റി ദീപേഷ്, റ്റി സി ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.