Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി.
11/07/2017

വൈക്കം: കെ വിശ്വനാഥന്‍ സാംസ്‌കാരി വേദി ആന്റ് ഗ്രന്ഥശാലയുടെയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടെയും ജില്ലാ അന്ധത നിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലും ടി വി പുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെയും സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. കെ വിശ്വനാഥന്‍ സാംസ്‌കാരി വേദി ആന്റ് ഗ്രന്ഥശാലയില്‍ നടത്തിയ ക്യാമ്പ് ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 8-ാം വാര്‍ഡ് മെമ്പര്‍ സന്ധ്യാ അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വര്‍ഗ്ഗീസ് കെ എബ്രഹാം ക്യാമ്പ് വിശദീകരണം നടത്തി.