Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹോമിയോ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം
11/07/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോമിയോ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുഷ്‌ക്കരന്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായ ഷാജി, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സുശീല കുമാരി, ജി രജിമോന്‍, വാര്‍ഡു മെമ്പര്‍മാരായ ഷീജ ബൈജു, ചിഞ്ചു സുനീഷ്, ടാനിയ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ, സന്ധ്യാ അനീഷ്, ഹോമിയോ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബലരാജ് എസ് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം പകര്‍ച്ചപ്പനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.