Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടബന്ധകലശവും പ്രതിഷ്ഠാ ഉത്സവവും
11/07/2017
കൊതവറ കമ്പക്കൂറ്റില്‍ ഉമാമഹേശ്വര ഭദ്രകാളി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം പൂജാരികള്‍ ശ്രീകോവിലേയ്ക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: കൊതവറ കമ്പക്കൂറ്റില്‍ ഉമാമഹേശ്വര ഭദ്രകാളി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശവും പ്രതിഷ്ഠാ ഉത്സവവും നടത്തി. തന്ത്രി മാമ്പ്ര ഭദ്രേശന്‍ ബിംബപ്രതിഷ്ഠ നടത്തി. പ്രതിഷ്ഠയ്ക്ക് മുമ്പായി വിഗ്രഹം ക്ഷേത്രത്തിന് പ്രദക്ഷിണമായി എഴുന്നള്ളിച്ചു.ക്ഷേത്രം ശില്‍പ്പി രാധാകൃഷ്ണന്‍ ആചാരി, സജീവ് കടൂക്കര, സുനില്‍ ശാന്തി കോളശ്ശേരി, സിദ്ധാര്‍ത്ഥന്‍ താഴത്തുവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് ടി ബി ജയദേവന്‍, വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥന്‍, സെക്രട്ടറി ടി ബി ചന്ദ്രബാബു, രക്ഷാധികാരി സത്യദേവ് വരിക്കാനി, വനിതാസമാജം പ്രസിഡന്റ് സുജാത പടിക്കോള്ളില്‍, സെക്രട്ടറി സുജ ബാബു താഴത്തുവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 13ന് നാലാം കലശം നടത്തും. രാവിലെ ഗണപതിഹോമം, ഭദ്രകാളിയ്ക്ക് പഞ്ചവിംശതി കലശാഭിഷേകം, ഉപദേവതാ കലശാഭിഷേകം എന്നിവയും നടത്തും.