Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും
11/07/2017
ഉല്ലല, തലയാഴം പഞ്ചായത്ത് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് എം വി പുരുഷോത്തമന്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നു

വൈക്കം: ഉല്ലല, തലയാഴം പഞ്ചായത്ത് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ പൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും ട്രസ്റ്റ് ഹാളില്‍ നടത്തി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ട്രസ്റ്റ് അംഗങ്ങളുടെ മക്കള്‍ക്കും തലയാഴം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ താമസക്കാരയവരുടെ മക്കള്‍ക്കും അവാര്‍ഡുകളും പുരസ്‌കാരങ്ങളും നല്‍കി. ട്രസ്റ്റ് പ്രസിഡന്റ് എം വി പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി .എന്‍ ശശീന്ദ്രന്‍, എ വി സുഭാഷ്, പി ഗോപിനാഥന്‍, കെ കെ ശശിധരന്‍, കെ ജോഷി, കെ ടി പ്രതാപന്‍, പി വി വികാസ്, പി ടി അജിമോന്‍, എസ്എന്‍ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.