Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി.വൈ.എഫ്.ഐ ഉപഹാരം നല്‍കി.
11/07/2017
ജൈവ പച്ചക്കറി കൃഷി ഹരിതകേരളം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹയായ വൈക്കം വെസ്റ്റ് മടിയത്ര ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ചന്ദ്രമതി ടീച്ചര്‍ക്ക് ഡി.വൈ.എഫ്.ഐ ഉപഹാരം നല്‍കുന്നു.

വൈക്കം: ജൈവ പച്ചക്കറി കൃഷി ഹരിതകേരളം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹയായ വൈക്കം വെസ്റ്റ് മടിയത്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ചന്ദ്രമതി ടീച്ചര്‍ക്ക് ഡി.വൈ.എഫ്.ഐ ഉപഹാരം നല്‍കി. 2015-16 വര്‍ഷത്തില്‍ സ്‌കൂള്‍ വളപ്പില്‍ ജൈവകൃഷി നടത്തിയതിന് ടീച്ചറെയും സ്‌കൂളിനെയും ജില്ലയിലെ ഒന്നാമതായി തിരഞ്ഞെടുത്തിരുന്നു. ഇത് കണക്കിലെടുത്താണ് ചന്ദ്രമതി ടീച്ചര്‍ക്ക് കൃഷിവകുപ്പ് ഹരിതകേരള പുരസ്‌കാരം നല്‍കിയത്. ഡി.വൈ.എഫ്.ഐ ടൗണ്‍ നോര്‍ത്ത് മേഖലാ കമ്മറ്റിയുടെ പുരസ്‌കാരം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ ടീച്ചര്‍ക്ക് നല്‍കി. മേഖല പ്രസിഡന്റ് കെ.യൂ അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സാലിമോന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, ഉണ്ണികൃഷ്ണന്‍, ശരത് തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബോബി സ്വാഗതവും അദ്ധ്യാപിക ഓമന നന്ദിയും പറഞ്ഞു.