Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി തീരുമാനമെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗതാഗതസംവിധാനം സ്വാഗതാര്‍ഹമാണെന്ന് 'ട്രാക്ക്'
10/07/2017

വൈക്കം: ദളവാക്കുളം ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി തീരുമാനമെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗതാഗതസംവിധാനം സ്വാഗതാര്‍ഹമാണെന്ന് താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ അറിയിച്ചു. ബസ് ടെര്‍മിനല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി 2017 ജൂണ്‍ 29ന് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി എടുത്ത തീരുമാനത്തിന് കോട്ടയം ആര്‍.ടി.എ ബോര്‍ഡിന്റെ അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും, ദളവാക്കുളം ബസ് ടെര്‍മിനലില്‍ ആധുനിക നിലവാരത്തിലുള്ള കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കണമെന്നും, ബസ്സുകളുടെ ദിശ, പുറപ്പെടുന്ന സമയം എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും, ദളവാക്കുളത്ത് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും 'ട്രാക്ക്' ആവശ്യപ്പെട്ടു. സ്വകാര്യബസ്സുകള്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുക, ഗതാഗത സംവിധാനം നിയന്ത്രിക്കുന്നതിന് പോലീസിന്റെ സേവനം ലിങ്ക് റോഡിന്റെ ആരംഭത്തിലും കിഴക്കേനടയില്‍ ലിങ്ക് റോഡ് അവസാനിക്കുന്ന ഭാഗത്തും ലഭ്യമാക്കുക, പുതിയ ഗതാഗത സംവിധാന ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് പെട്രോളിംഗ് നടത്തി അത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കുക, ദളവാക്കുളം ടെര്‍മിനലിന്റെ കിഴക്കുഭാഗത്തു നിന്നും ഫോര്‍വീലര്‍ വാഹനങ്ങള്‍ വടക്കോട്ടു പോകുന്നത് നിരോധിക്കുകയും ഇവ മുരിയന്‍കുളങ്ങരയില്‍ നിന്നും പുളിഞ്ചുവട്ടിലേക്ക് പോകുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും 'ട്രാക്ക്' പറഞ്ഞു.