Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ പരിധിയില്ലാതെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം : കേരള വേലന്‍ മഹാസഭ
10/07/2017

വൈക്കം: കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുവാന്‍ തയ്യാറായിട്ടുള്ള ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് കേരള ഗവണ്‍മെന്റ് തയ്യാറാക്കിയ മുന്നോക്ക പിന്നോക്ക വിഭാഗങ്ങളുടെ കണക്കെടുപ്പില്‍ വ്യാപകമായ പിഴവുകള്‍ ഉണ്ടായതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ പരിധിയില്ലാതെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മറ്റി ഗവണ്‍മെന്റിനോടും ഭക്ഷ്യവകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ബി.പി.എല്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന വളരെയധികം ആളുകള്‍ പുറത്തുപോകുകയും അനര്‍ഹരായ ധാരാളം പേര്‍ ലിസ്റ്റില്‍ കടന്നുകൂടുകയും ചെയ്തതായി ഗവണ്‍മെന്റിനുതന്നെ ബോധ്യപ്പെട്ട സാഹചര്യത്തില്‍ ലിസ്റ്റ് പുനക്രമീകരിക്കുമ്പോള്‍ പട്ടികജാതി വിഭാഗങ്ങളെ പരിധിയില്ലാതെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു. മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ വി ശശിധരന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം എസ് ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ ജി സുഗതന്‍, പി എസ് കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സരസ്വതി മോഹന്‍, വി എന്‍ സോമന്‍, എന്‍ വി തമ്പി, എസ് നാരായണന്‍, വി ശങ്കു എന്നിവര്‍ പ്രസംഗിച്ചു.