Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
294 വാഹനങ്ങളുടെ കുടിശ്ശിഖ തീര്‍പ്പാക്കിയതായി ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു.
02/01/2016
ജോയിന്റ് ആര്‍.ടി ഓഫീസില്‍ ഒററത്തവണ തീര്‍പ്പാക്കലിലൂടെ 294 വാഹനങ്ങളുടെ കുടിശ്ശിഖ തീര്‍പ്പാക്കിയതായി ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു. 2015ല്‍ പ്രഖ്യാപിച്ച വാഹനം പൊളിച്ചുപോയതും പേര് മാററാതെ കൈമാറിയതുമായ പ്രൈവററ്് വാഹനങ്ങളില്‍ നിന്നും 1.5 ദശലക്ഷം രൂപയും, 80 ശതമാനം കിഴിവ് നല്‍കിയശേഷം ടാക്‌സി വാഹനങ്ങളില്‍ നിന്നും 12.5 ലക്ഷം രൂപയും ഉള്‍പ്പെടെ 14.07 ലക്ഷം രൂപ സമാഹരിച്ച് 294 കേസ്സുകള്‍ തീര്‍പ്പാക്കി. റവന്യൂ റിക്കവറി നടപടിയിലൂടെ 298 വാഹനങ്ങളില്‍ നിന്നും 16.25 ലക്ഷം രൂപ ശേഖരിച്ചു. കൂടാതെ 392 വാഹനങ്ങളില്‍ നിന്ന് 34 ലക്ഷം രൂപ പിരിക്കാനുള്ള ശുപാര്‍ശ ജില്ലാ കളക്ടര്‍ മുഖേന റവന്യൂ വകുപ്പിന് കൈമാറി. ഈ സാഹചര്യത്തില്‍ കുടിശിഖ നോട്ടീസ് ലഭിച്ചിട്ടുള്ളവര്‍ എന്തെങ്കിലും ഒഴിവ് കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് രേഖാമൂലം അറിയിക്കുകയോ മറുപടി നല്‍കുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം തുടര്‍ന്നും ടാക്‌സ് ഒടുക്കാത്ത വാഹനങ്ങളെ കൂടി ജപ്തി നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും വി.സജിത്ത് അറിയിച്ചു. വണ്ടി ഉപയോഗിക്കാതെ കയററി ഇട്ടവരും, പോലീസ് കസ്റ്റഡിയില്‍ വാഹനം ഉള്ളവരും ടാക്‌സ് ഒഴിവാക്കാന്‍ പ്രത്യേകമായി ജി ഫോം അപേക്ഷ നല്‍കണം. ഡിസംബറില്‍ മാത്രം വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ഇനത്തില്‍ 11 ലക്ഷം രൂപയും പ്രൈവററ് വാഹനങ്ങളുടെ ടാക്‌സ് ഇനത്തില്‍ 1.08 കോടി രൂപയും പൊതുകാര്യ വാഹനങ്ങളുടെ ടാക്‌സ് ഇനത്തില്‍ 38 ലക്ഷം രൂപയും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ആകെ 16 കോടി രൂപ റവന്യൂ ശേഖരണം നടത്തി. ഇതില്‍ പിഴ ഇനത്തില്‍ ശേഖരിച്ച മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടും. റോഡ് അപകടങ്ങള്‍ ഉണ്ടാക്കിയതിന് 219 പേരുടേയും മദ്യപിച്ച് വാഹനം ഓടിച്ചതിന് 49 പേരുടെയും ഉള്‍പ്പെടെ 280 പേരുടെ ലൈസന്‍സ് അയോഗ്യമാക്കി, പുതിയ ലൈസന്‍സിന് അപേക്ഷിച്ചതില്‍ 5747 പേര്‍ക്ക് ലൈസന്‍സും 1067 പേര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജും 38 പേര്‍ക്ക് പുതിയ കണ്ടക്ടര്‍ ലൈസന്‍സുകളും നല്‍കുകയും വിലാസക്കാര്‍ക്ക് തപാല്‍ വഴി അയച്ച് നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ ഫീസ് അടച്ച ഏതെങ്കിലും അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെയും സര്‍വീസ് പൂര്‍ത്തിയാക്കാതെയും അയച്ചുകൊടുത്ത ഉരുപ്പടി താമസസ്ഥലത്ത് ആളില്ലാത്തതിനാല്‍ തിരികെ വരികയോ ചെയ്തിട്ടുള്ളവര്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഓഫീസ് സമയത്ത് പി.ആര്‍.ഒ യുമായി അന്വേഷിച്ച് സര്‍വ്വീസുകള്‍ പൂര്‍ത്തീകരിക്കണമെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. സര്‍ട്ടിഫിക്കററ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും ഈ പേയ്‌മെന്റ് വഴി പണമടയ്ക്കുകയും ചെയ്യാം.