Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ അദാലത്ത്
10/07/2017

വൈക്കം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെ ആധാര്‍ രേഖകള്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ 2016 നവംബര്‍ മാസം മുതല്‍ കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വീകരിച്ചു വരുകയാണ്. 2016-ല്‍ ഓണത്തിന് ശേഷം പെന്‍ഷന്റെ ഒരു ഗഡു ലഭിച്ചവര്‍ക്ക് (2000 രൂപ) കുടിശ്ശിക ലഭിക്കുവാനുള്ള 3000 രൂപയും സമയപരിധിക്കുശേഷം ആധാര്‍ സമര്‍പ്പിച്ചവര്‍ക്ക് ലഭിക്കുവാനുള്ള 5 മാസത്തെ പെന്‍ഷനായ 5000 രൂപയും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ക്ഷേമനിധി ബോര്‍ഡ് സ്വീകരിച്ചു വരുകയാണ്. പ്രായാധിക്യം മൂലവും ശാരീരിക അവശത മൂലവും സാങ്കേതിക കാരണങ്ങളാലും ആധാര്‍ എടുക്കാന്‍ കഴിയാത്ത ഒരുവിഭാഗം കയര്‍ പെന്‍ഷന്‍കാര്‍ ഇപ്പോഴും ഉള്ളതായി കാണുന്നു. ഇത്തരക്കാര്‍ക്ക് തടസ്സപ്പെട്ടിരിക്കുന്ന കയര്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 12-ാം തീയതി രാവിലെ 10.30 മുതല്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വൈക്കം സബ് ഓഫീസില്‍ ചെയര്‍മാന്‍ കെ.കെ ഗണേശന്റെ സാന്നിദ്ധ്യത്തില്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു. അദാലത്തില്‍ നേരത്തെ പരാതി സമര്‍പ്പിച്ചിട്ടുള്ളവരും പരാതി സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവരും നേരിട്ടോ അല്ലാതെയോ പെന്‍ഷന്റെ അനുബന്ധ രേഖകളുമായി വൈക്കം ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് വൈക്കം സബ് ഓഫീസര്‍ അറിയിച്ചു.