Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിരോധ മരുന്ന് വിതരണവും സൗജന്യ വൈദ്യപരിശോധനയും
10/07/2017
ശാന്തിഗിരി ആശ്രമവും ഹരിത റസിഡന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ക്കരണ സെമിനാറും നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെയും ശാന്തിഗിരി ആശ്രമത്തിന്റെയും നേതൃത്വത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ പ്രതിരോധ മരുന്ന് വിതരണവും സൗജന്യ വൈദ്യപരിശോധനയും ബോധവല്‍ക്കരണ സെമിനാറും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രഘുനന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.കൃഷ്ണ, ഡോ.ശ്രീലക്ഷ്മി എന്നിവര്‍ ക്ലാസ്സ് എടുത്തു. കൗണ്‍സിലര്‍ ഷേര്‍ളി ജയപ്രകാശ്, പി.എം സന്തോഷ്‌കുമാര്‍, ബ്രഹ്മചാരി അനൂപ്, ചന്ദ്രബാബു എടാടന്‍, സുരേഷ് മുത്തുച്ചിപ്പി, വി.നന്ദുലാല്‍, പി.എം സുനില്‍കുമാര്‍, കെ.ഡി അംബിക, റ്റി.പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.