Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും സഹകാരി സംഗമവും
10/07/2017
വൈക്കം ഫൊറോനയിലെ 19 പള്ളികളുടെ നേതൃത്വത്തിലുള്ള സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ വാര്‍ഷികവും സഹകാരി സംഗമവും നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നിര്‍ധനര്‍ക്ക് അന്നമൂട്ടാന്‍ ഓരോ കുടുംബങ്ങളിലും ദിവസേന ഒരു പിടിയരി സമാഹരിച്ചിരുന്ന പഴയകാല സംസ്‌കാരം പുനര്‍ജനിപ്പിച്ച് കാരുണ്യ സ്പര്‍ശം ഓരോ കുടുംബങ്ങളുടെയും ജീവിതചര്യയായി മാറ്റണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ദാരിദ്രമനുഭവിക്കുന്നവരെയും രോഗം മൂലം വിഷമിക്കുന്നവരെയും മറ്റു അവശതകള്‍ അനുഭവിക്കുന്നവരെയും അന്വേഷിച്ചറിഞ്ഞ് സഹായിക്കാനുള്ള മനോഭാവം ഓരോ വ്യക്തികളിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ഫൊറോനയുടെ 19 ഇടവകപള്ളികളുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ വാര്‍ഷികത്തിലും സഹകാരി സംഗമത്തിലും അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോഷി വേഴപ്പറമ്പില്‍, ഫാ.പീറ്റര്‍ കോയിക്കര, ഫാ.ബെന്നി പാറേക്കാട്ടില്‍, ഷൈനി ജോസ്, ബ്രദര്‍ ലിറ്റോ പാലത്തിങ്കല്‍, ബ്രദര്‍.സേവ്യര്‍കുട്ടി പുതിയാമഠം, ബ്രദര്‍. മാത്യു കണിയാന്തറ, ബ്രദര്‍ സേവ്യര്‍ ജോണ്‍ വെളുത്തേടത്ത്, ബ്രദര്‍ ടി.പി തോമസ് എന്നിവര്‍ പ്രസംഗിച്ചു.