Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ്സും പൊതുയോഗവും
10/07/2017
തോട്ടകം 535-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാറില്‍ കിസ്‌കോ ഗ്രൂപ്പ് മാനേജര്‍ ജാന്‍സി ക്ലാസ്സ് എടുക്കുന്നു

വൈക്കം: തോട്ടകം 535-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ സ്തനാര്‍ബുദത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും പൊതുയോഗവും നടത്തി. കിസ്‌കോ ഗ്രൂപ്പ് മാനേജര്‍ ജാന്‍സി ക്ലാസ്സ് എടുത്തു. സ്തനാര്‍ബുദം കണ്ടു പിടിക്കുന്നതിനുള്ള എളുപ്പ മാര്‍ക്ഷങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സാ രീതികള്‍, ആരംഭത്തില്‍ രോഗനിര്‍ണ്ണയത്തിന് മാമോഗ്രാമിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കി. സമാജം പ്രസിഡന്റ് വിജയലക്ഷ്മിദേവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.മായ, ട്രഷറര്‍ രാജി ഉണ്ണികൃഷ്ണന്‍, സുമ അരുണ്‍, ശാരദ എന്നിവര്‍ പ്രസംഗിച്ചു.