സ്വാഗതസംഘം രൂപീകരിച്ചു.
08/07/2017
വൈക്കം: എ ഐ വൈ എഫ് -എ ഐ എസ് എഫ് അഖിലേന്ത്യാ കമ്മറ്റികളുടെ നേതൃത്വത്തില്‍ സേവ് ഇന്‍ഡ്യ ചെയ്ഞ്ച് ഇന്‍ഡ്യ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ലോങ്ങ് മാര്‍ച്ചിന് ഗംഭീര സ്വീകരണം നല്കുന്നതിനു വേണ്ടി വൈക്കം ടൗണില്‍ അതിവിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പി കൃഷ്ണപിള്ള സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ മോഹനന് അദ്ധ്യക്ഷത വഹിച്ചു. സി കെ ആശ എം എല്‍ എ, അഡ്വ. കെ പ്രസന്നന്, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത്ത് കുമാര്‍, അഡ്വ. എ മനാഫ് എന്നിവര്‍ പ്രസംഗിച്ചു. കൊടിതോരണങ്ങളും നാടന്‍കലാരൂപങ്ങളും കൊണ്ട് നഗരം അലങ്കരിക്കുന്നതിനും യോഗം തീരുമാനിച്ചു. ടൗണ്‍ സംഘാടക സമിതി ഭാരവാഹികളായി എ സോമന് (പ്രസിഡന്റ്), ഷാജി മാളിയേക്കല്‍ (സെക്രട്ടറി) എന്നിവരടങ്ങിയ 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്കി.