Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയവ്രതകലണ്ടര്‍ പ്രകാശനവും ബാലവേദി സംഗമവും നടത്തി.
02/01/2016
എസ്.എന്‍.ഡി.പി യൂണിയന്‍ 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിററിലെ ഗുരുദര്‍ശന ബാലവേദിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ ചതയവ്രത ദിനങ്ങള്‍ അടയാളപ്പെടുത്തിയ ചതയവ്രതകലണ്ടര്‍ പ്രകാശനവും ബാലവേദി സംഗമവും നടത്തി. ശാഖാ വൈസ് പ്രസിഡന്റ് വി.വി വേണുഗോപാല്‍ പ്രകാശനം നിര്‍വഹിച്ചു. ബാലവേദി പ്രസിഡന്റ് എം.പി അരുണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.വി കനകാംബരന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിററ് ചെയര്‍മാന്‍ വിജയന്‍ പടിഞ്ഞാറെത്തറ, ബാലവേദി രക്ഷാധികാരി റെജി ജിഷ്ണുഭവന്‍, സെക്രട്ടറി അഞ്ജലി ചന്ദ്രന്‍, രവി നടിച്ചിറ, കുമാരി കനകാംബരന്‍, ജിഷ്ണു റെജി, അഭിജിത്ത് ചന്ദ്രന്‍, കലേഷ് വി.കനകാംബരന്‍, മണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. കേക്ക് വിതരണവും സ്‌നേഹവിരുന്നും സമൂഹപ്രാര്‍ത്ഥനയും സംഗമത്തിന്റെ ഭാഗമായി നടത്തി.