Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതു യൂണിയനുകള്‍ക്ക് തിരിച്ചടി - എം വി മനോജ്
13/11/2015
വൈദ്യുതി ബോര്‍ഡില്‍ ഇടതുയൂണിയനുകള്‍ നടത്തിയ തൊഴിലാളി വഞ്ചനകള്‍ക്ക് റഫണ്ടത്തിലൂടെ വൈദ്യുതി ജീവനക്കാര്‍ മറുപടി നല്‍കിയെന്ന് കേരള ഇലക്ട്രിസിററി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി മനോജ് പറഞ്ഞു. അതുകൊണ്ടാണ് ഐ എന്‍ ററി യു സിയുടെ നേതൃത്വത്തില്‍ യു ഡി ഇ ഇ എഫ് വൈദ്യുതിബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി അംഗീകാരമുള്ള സംഘടനയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ ഇലക്ട്രിസിററി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യു ഡി ഇ ഇ എഫിന് അംഗീകാരം ലഭിച്ചതിന് നടത്തിയ ആഹ്ലാദ പ്രകടനത്തിനുശേഷം നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം കോണ്‍ഗ്രസ്സ് ഭവനു മുന്‍പില്‍ നടത്തിയ യോഗത്തില്‍ കോണ്‍ഫെഡറേഷന്റെ ഭാരവാഹികളെ ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി ഖദര്‍ഷാള്‍ അണിയിച്ചു സ്വീകരിച്ചു. വൈദ്യുതി ബോര്‍ഡിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയും വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തി വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് വേണ്ടി തങ്ങള്‍ക്ക് ലഭിച്ച അംഗീകാരം വളരെ വിനയത്തോടെ നിര്‍വ്വഹിക്കുമെന്നും എം വി മനോജ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് ടി ആര്‍ ശശികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ബി അനില്‍കുമാര്‍, കോണ്‍ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ സെക്രട്ടറി എം ജയകൃഷ്ണന്‍, കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി, മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്‍ സി സുകുമാരന്‍, കോണ്‍ഫെഡറേഷന്റെ ഭാരവാഹികളായ പി ജയറാം, അജയദേവ്, പി എല്‍ പ്രേംലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.