Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറിവിന്റെ വണ്ടിക്ക് വൈക്കത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി.
08/07/2017
വായന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ അറിവിന്റെ വണ്ടിക്ക് അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ കവാടത്തില്‍ നല്‍കിയ സ്വീകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വായന മാസാചരണത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇ-വായന പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യയിലൂന്നിയുള്ള ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള അറിവിന്റെ വണ്ടിക്ക് വൈക്കത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. അറിവിന്റെ വണ്ടിയില്‍ 50 ലക്ഷം പുസ്തകങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ലൈബ്രറി, കുട്ടികള്‍ക്കായുള്ള 10 ലക്ഷം പുസ്തകങ്ങള്‍ അടങ്ങിയ കിന്‍ഡര്‍, ഇ- സാക്ഷരതാ പ്രചരണം, ടെലി മെഡിസിന്‍ സംവിധാനം, ഹരിത കാഴ്ചപ്പാടുകളുടെ വിശദാംശം, നൂതന പരീക്ഷണ സാമഗ്രികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ കവാടത്തിന് മുന്നില്‍ നടന്ന സ്വീകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ.സി മണിയമ്മ, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം ഡി.വിശ്വംഭരന്‍നായര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.ജി.എം നായര്‍ കാരിക്കോട്, ശ്രീ മഹാദേവ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: ലീനനായര്‍, പി.കെ നീതിയ, സ്‌നേഹ എസ്.പണിക്കര്‍, എം.എ അനൂപ്, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീമഹാദേവ കോളേജിലും അധ്യാപകരും വിദ്യാര്‍ത്ഥികളും അറിവിന്റെ വണ്ടിക്ക് സ്വീകരണം നല്‍കി. 9ന് പെരുവ, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളില്‍ അറിവിന്റെ വണ്ടി എത്തിച്ചേരും. ഡിജിറ്റല്‍ ലൈബ്രറിയെ കുറിച്ചും പ്രോജക്ടുകളെകുറിച്ചും അറിയുവാന്‍ 9447165765, 9656007650 ബന്ധപ്പെടുക.