Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വ്വേദ ഹോമിയോ ചികിത്സാ ക്യാമ്പും മരുന്ന് വിതരണവും
08/07/2017
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ സൗജന്യ ആയുര്‍വ്വേദ ഹോമിയോ ചികിത്സാ ക്യാമ്പില്‍ ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി.വി അനില്‍കുമാര്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ക്ലാസ്സ് എടുക്കുന്നു

വൈക്കം: ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയും താലൂക്ക് ആയുര്‍വ്വേദ ആശുപത്രിയും വൈക്കം ഹോമിയോ ഡിസ്‌പെന്‍സറിയും ചേര്‍ന്ന് പകര്‍ച്ചപ്പനിയ്‌ക്കെതിരെ സൗജന്യ ആയുര്‍വ്വേദ ഹോമിയോ ചികിത്സാ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ശ്രീനാരായണ പ്രാര്‍ത്ഥനാലായത്തില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി.വി അനില്‍കുമാര്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ക്ലാസ്സ് എടുത്തു. ബിജു വി.കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ശ്രീനി, ഡോ.ജീന തോമസ്, ഡോ. സുദിന്‍ കൃഷ്ണന്‍, ഡോ. ജിജിമോള്‍, ഉണ്ണികൃഷ്ണന്‍ അനിഴം, പി.പി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.