Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറിറ്റ് ഈവനിംഗ് പരിപാടി
08/07/2017
തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി 62 വിദ്യാര്‍ത്ഥികളെ ആദരിച്ച മെറിറ്റ് ഈവനിംഗ് പരിപാടി പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജനാധിപത്യ മതേതര മൂല്യങ്ങ്യള്‍ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെതെന്നും ഇത്തരത്തിലുള്ള കാഴ്ചപ്പാട് പുതിയ തലമുറയ്ക്കും ഉണ്ടാകണമെന്നും പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പുതിയ തലമുറ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ മെറിറ്റ് ഈവനിംഗ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 62 വിദ്യാര്‍ത്ഥികളെയും കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് രമേഷ് പി.ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജി.രാജീവ്, അക്കരപ്പാടം ശശി, മോഹന്‍.ഡി.ബാബു, വി.വി സത്യന്‍, പി.എന്‍ ബാബു, പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, എം.ഗോപാലകൃഷ്ണന്‍, ജെല്‍ജി വര്‍ഗ്ഗീസ്, വി.പി ബേബി, യു.ബേബി, ബി.എല്‍ സെബാസ്റ്റ്യന്‍, വിവേക് പ്ലാത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.