Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഊരില്‍ ഒരു ദിവസം' പരിപാടി
07/07/2017
ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയില്‍ നടത്തിയ 'ഊരില്‍ ഒരു ദിവസം' പരിപാടിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന കുടുംബശ്രീ മുഖാന്തിരം പട്ടിക മേഖലയിലെ സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി 'ഊരില്‍ ഒരു ദിവസം' എന്ന പരിപാടി ടി.വി.പുരം ഗ്രാമപഞ്ചായത്ത് ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയില്‍ സംഘടിപ്പിച്ചു. പദ്ധതികളുടെ ഭാഗമായി ആദിവാസി ഊരുകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി നടപ്പിലാക്കിവരുന്ന പരിപാടികളുടെ ഭാഗമായിട്ടുള്ളതാണ് ഊരിലൊരു ദിവസം. ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആദിവാസി ഊരുകളില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളെയും പങ്കെടുപ്പിച്ച് ഊരില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തി പരാതികള്‍ നേരില്‍കേട്ട് പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ജില്ല കളക്ടര്‍ സി.എ ലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ജീന തോമസ്, വിഷ്ണു ഉല്ലാസ്, കവിത റജി, എ.എന്‍ സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രലേഖ ശ്രീമോന്‍ എന്നിവരും ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും പരിപാടിയില്‍ പങ്കെടുത്തു. പദ്ധതിയുടെ ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും, മെഡിക്കല്‍ ക്ലാസ്സും നടന്നു.