Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐ.എന്‍.ടി.യു.സി (ഐ) യൂണിറ്റ് രൂപീകരിച്ചു.
07/07/2017

വൈക്കം: കവരപ്പാടി നടയില്‍ ഐ.എന്‍.ടി.യു.സി (ഐ) യൂണിറ്റ് രൂപീകരിച്ചു. വാര്‍ഡ് പ്രസിഡന്റ് ജോസ് അണിമംഗലത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗം നഗരസഭ കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം.ടി അനില്‍കുമാര്‍ (പ്രസിഡന്റ്), ജോസ് അണിമംഗലം (വൈസ് പ്രസിഡന്റ്), സന്തോഷ് ചക്കനാടന്‍ (ജനറല്‍ സെക്രട്ടറി), ടി.കെ അശോകന്‍ (ജോയിന്റ് സെക്രട്ടറി), ജി.രഘുനാഥ് (ട്രഷറര്‍), പി.എസ് ശ്രീനിവാസന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.