Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളില്‍ സാന്നിധ്യമരുളിയ പൂവരശ് നിലംപൊത്തി.
07/07/2017
കലാഭവന്‍ മണിയുടെ ഓര്‍മകള്‍ ഉറങ്ങുന്ന അന്‍പത് വര്‍ഷം പഴക്കമുള്ള പൂവരശ്ശ് കാറ്റിലും മഴയിലും നിലംപൊത്തിയപ്പോള്‍.

വൈക്കം: കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളില്‍ സാന്നിധ്യമരുളിയ പൂവരശ് നിലംപൊത്തി. അന്‍പതുവര്‍ഷത്തിലേറെ പഴക്കമുള്ള തോട്ടുവക്കം കള്ള്ഷാപ്പിനുമുന്നിലുള്ള പൂവരശാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും രണ്ടായി പിളര്‍ന്നത്. ഈ സമയം ഇവിടെ വലവീശാന്‍ എത്തിയവരാണ് മരത്തിലിരുന്ന് കലാഭവന്‍ മണി നാടന്‍ പാട്ടിന് ദൃശ്യാവിഷ്‌ക്കാരം നടത്തിയ കാര്യം ഓര്‍ത്തെടുത്തത്. 'ബ്ലാക്ക് ആന്റ് വൈറ്റ്' സിനിമക്കുവേണ്ടിയായിരുന്നു ചിത്രീകരണം. ഈ പാട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരം നിലംപൊത്തിയ സമയം വിവരമറിഞ്ഞ് കള്ള് ഷാപ്പിലെത്തിയവര്‍ മരത്തില്‍ മണിയുടെ ഫോട്ടോ പതിച്ച് ഓര്‍മ പുതുക്കിയാണ് മണ്‍മറഞ്ഞ തങ്ങളുടെ പ്രിയനടനെ അനുസ്മരിച്ചത്. ഇതുകാണാന്‍ സമീപത്തുള്ള വിദ്യാലയങ്ങളില്‍ നിന്നുപോലും നൂറുകണക്കിന് കുട്ടികളാണ് എത്തിയത്. അവരെല്ലാം അവിടെ വെച്ച് മണിയുടെ നാടന്‍ പാട്ടുകള്‍ ആലപിച്ചാണ് മടങ്ങിയത്.