Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍കൃഷി ആരംഭിച്ചു.
07/07/2017
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള കരനെല്‍കൃഷിക്ക് വിത്തുവിതക്കുന്നു.

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് സ്‌ക്കൂള്‍ മൈതാനത്ത് ആരംഭിച്ചിരിക്കുന്നത്. വിത്തുവിതക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം സ്‌ക്കൂളിലെ കുട്ടികളും അണിനിരന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, ഹെഡ്മിസ്ട്രസ്സ് പി.ആര്‍ സീന, സീനിയര്‍ അസിസ്റ്റന്റ് കെ.ജെ ഓമന, കൃഷി ഓഫീസര്‍ റെയ്ച്ചല്‍ എന്നിവര്‍ നേതൃത്വം നല്‍കി.