Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രധാന അധ്യാപിക ചന്ദ്രമതിയ്ക്ക് സ്‌ക്കൂളിന്റെ ആദരം.
07/07/2017
ജൈവ പച്ചക്കറി കൃഷി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹയായ മടിയത്തറ സ്‌ക്കൂളിലെ പ്രധാന അധ്യാപിക ചന്ദ്രമതിയെ സി.കെ ആശ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

വൈക്കം: ജൈവ പച്ചക്കറി കൃഷി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹയായ മടിയത്തറ സ്‌ക്കൂളിലെ പ്രധാന അധ്യാപിക ചന്ദ്രമതിയ്ക്ക് സ്‌ക്കൂളിന്റെ ആദരം. സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചന്ദ്രമതിയെ സി.കെ ആശ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, കൃഷി അസി. ഡയറക്ടര്‍ ഹൈറുന്നിസ, കൃഷി ഓഫീസര്‍ സലിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു