Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വ്വേദ ആശുപത്രി പരിസരം ശുചീകരിച്ചു.
07/07/2017
ജനമൈത്രി പോലീസും റസിഡന്റ്‌സ് അസോസിയേഷന്റെ കൂട്ടായ്മയായ വി- ട്രാക്കും ചേര്‍ന്ന് താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയില്‍ നടത്തിയ ശുചീകരണ പരിപാടി നഗരസഭ കൗണ്‍സിലര്‍ ബിജു കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കത്തെ റസിഡന്റ്‌സ് അസോസിയേഷന്റെ കൂട്ടായ്മയായ വി- ട്രാക്കും ജനമൈത്രി പോലീസും ചേര്‍ന്ന് താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രി പരിസരം ശുചീകരിച്ചു. മഴക്കാല രോഗങ്ങളും പകര്‍ച്ച പനിയും തടയുന്നതിന്റെ ഭാഗമായാണ് ആശുപത്രി വളപ്പ് ശുചീകരിച്ചത്. ഓടകളിലെ മാലിന്യങ്ങളും ചുറ്റുപാടുമുള്ള പച്ചക്കാടുകളും നീക്കം ചെയ്തു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസും ശുചീകരണത്തില്‍ പങ്കാളികളായി. നഗരസഭ കൗണ്‍സിലര്‍ ബിജു കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് എസ്.ഐ അസീസ്, എ.എസ്.ഐ മോഹനന്‍, കെ.ശിവപ്രസാദ്, വി.കെ വിജയന്‍, നൗഷാദ്, നാരായണന്‍, സുധീഷ് ബാബു, ഉണ്ണികൃഷ്ണന്‍, ഷീബ, നസീര്‍, സുപ്പ എന്നിവര്‍ നേതൃത്വം നല്‍കി.