Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപരോധസമരം നടത്തി.
07/07/2017
കാര്‍ഷിക സബ്‌സിഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം വൈക്കം ഏരിയ കമ്മറ്റി ഹെഡ് പോസ്റ്റാഫീസ് പടിക്കല്‍ നടത്തിയ ഉപരോധസമരം കര്‍ഷകസംഘം ജില്ലാ കമ്മറ്റിയംഗം കെ.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാര്‍ഷിക സബ്‌സിഡി പുനസ്ഥാപിക്കുക, കശാപ്പ് നിരോധനം, കാലിചന്ത നിരോധനം പിന്‍വലിയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകസംഘം വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ ഉപരോധസമരം നടത്തി. ടൗണില്‍ പ്രകടനം നടത്തിയ ശേഷം തുടങ്ങിയ സമരം കര്‍ഷകസംഘം ജില്ലാ കമ്മറ്റിയംഗം കെ.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. റ്റി.റ്റി സെബാസ്റ്റിയന്‍, കെ. അരുണന്‍, ജോസഫ് ഇടത്തില്‍, കെ.എസ് ഗോപിനാഥന്‍, ഷീല ശശിധരന്‍, ഷീജ എന്നിവര്‍ പ്രസംഗിച്ചു.