Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണം നടത്തി
07/07/2017

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബഷീര്‍ അനുസ്മരണം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷിജോ വടയാര്‍ അധ്യക്ഷത വഹിച്ചു. എസ്.ഡി സുരേഷ് ബാബു, എം.സി ബോബി, ഐസക് പെരുമാലില്‍, റോയി വര്‍ഗീസ്, ജോഷി ജോസ്, സജിത് സുഗതന്‍, ഡോ. അനില്‍കുമാര്‍, ഡോ. പി.എച്ച് റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെയും ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിന്റെയും ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാമത് ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രശ്‌നോത്തരിയും നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ഗീത പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ് സുരേഷ്ബാബു ബഷീര്‍ കൃതികളെക്കുറിച്ച് ക്ലാസ് എടുത്തു. ഹെഡ്മാസ്റ്റര്‍ എം.വി ഷാജി, ലൈബ്രറി സെക്രട്ടറി വി.ജിതിന്‍, സീമ ജയദേവന്‍, എം.വി സതീശന്‍, അഖില ജി.നാഥ്, സി.ടി ജോസഫ്, ടി.ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മത്സരത്തില്‍ റോബിന്‍ ബേബി, അബിന എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ടി.കെ ഗോപി സമ്മാനദാനവും നിര്‍വഹിച്ചു.

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികദിനം 'സംസ്‌കാര തലയോലപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ചെയര്‍മാന്‍ കെ.കെ സിദ്ധീക്ക് അനുസ്മരണ പ്രഭാഷണം നടത്തി. ബേബി ടി.കുര്യന്‍, സുനില്‍ മംഗലത്ത്, സണ്ണി ചെറിയാന്‍, പി.കെ ശശിധരന്‍, ഇ.എം ഇസ്മയില്‍, വടയാര്‍ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.