Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ക്കിടകക്കഞ്ഞി കിറ്റിന്റെ താലൂക്ക് തല വിതരണ ഉദ്ഘാടനം
06/07/2017
ശാന്തിഗിരി കര്‍ക്കിടകക്കഞ്ഞി കിറ്റിന്റെ താലൂക്ക് തല വിതരണ ഉദ്ഘാടനം ആശ്രമസമുച്ചയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

വൈക്കം: കര്‍ക്കിടകമാസത്തിലെ രോഗസംക്രമണ സാദ്ധ്യതകളെ പ്രതിരോധിക്കാനും, ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും പര്യാപ്തമായ ശാന്തിഗിരി കര്‍ക്കിടകക്കഞ്ഞി കിറ്റിന്റെ താലൂക്ക് തല വിതരണ ഉദ്ഘാടനം ആശ്രമസമുച്ചയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. നിര്‍വ്വഹിച്ചു. ഡങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളെ അകറ്റി രോഗാണുബാധ തടയാന്‍ സഹായിക്കുന്ന ആയുര്‍വ്വേദ വിധിപ്രകാരമുള്ള ശാന്തിഗിരി അഷ്ടഗന്ധ ധൂപചൂര്‍ണ്ണം ഇതോടൊപ്പം സൗജന്യമായി നല്‍കുന്നു. ശാന്തിഗിരിയുടെ യുവജനസംഘടനയായ ശാന്തിമഹിമ സംഘടിപ്പിച്ച ചടങ്ങില്‍ ആശ്രമം കാര്യദര്‍ശി ബ്രഹ്മചാരി അനൂപ്, ജോയ് വി., രവീന്ദ്രനാഥ ടാഗോര്‍, ആകാശ് ഉദയന്‍, അരുണ്‍ അശോക്, എന്നിവര്‍ പങ്കെടുത്തു.